കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തിൽ 220 പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.


എസ്.എഫ്.ഐ, എം.എസ്.എഫ്, കെ.എസ്.യു എന്നീ മൂന്ന് വിദ്യാർത്ഥി സംഘടനകളുടെ സംസ്ഥാന നേതാക്കളും ജില്ലാ ഭാരവാഹികളും ഉൾപ്പെടെയാണ് പ്രതിപ്പട്ടികയിലുള്ളത്.
എസ്എഫ്ഐ സംസ്ഥാന സെകട്ടറി പി എസ് സഞ്ജീവ്, എംഎസ്എഫ് സംസ്ഥാന ജന. സെക്രട്ടറി സി കെ നജാഫ്, കെഎസ് സംസ്ഥാന ജന. സെക്രട്ടറി ഫർഹാൻ മുണ്ടേരി തുടങ്ങി 220 ഓളം പേർക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത് ഇന്നലെ ചേരിതിരിഞ്ഞ് സംഘർഷം സൃഷ്ടിച്ചതിനും പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ് മൂന്ന് സംഘടനയുടെയും ജില്ലാ ഭാരവാഹികളും പ്രതി പട്ടികയിൽ ഉണ്ട്
Kannur University Union Election: Case filed against 220 people in clashes